പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ഒളിവില്‍ പോയ തീക്കാറ്റ് സാജന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ഒളിവില്‍ പോയ തീക്കാറ്റ് സാജന്‍ പിടിയില്‍. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. തേക്കിന്‍കാട് മൈതാനത്ത് ആവേശം സിനിമ അനുകരിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത് തടഞ്ഞതിനാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്. മൂന്നു കൊലപാതകമടക്കം 12 കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. ജൂലൈ ഏഴിനാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായത്. പിറന്നാള്‍ ആഘോഷിക്കാന്‍ സാജനും സംഘവും തേക്കിന്‍കാട് മൈതാനത്ത് എത്തുകയായിരുന്നു. ആവേശം സിനിമയിലെപോലെ സാജന്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാജന്‍ എത്തുംമുമ്പ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ സാജന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇിതിനെ തുടര്‍ന്നായിരുന്നു അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് സാജന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...