പീരുമേട് : പെരുവന്താനം ഗ്രാമപഞ്ചായത്ത് മണിക്കല്ലില്‍ നിര്‍ത്തലാക്കിയിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ബോട്ടുകള്‍, കുട്ട വഞ്ചി എന്നിവ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടിണ്ട്. കോവിഡ് വ്യാപനത്തേതുടര്‍ന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെയാണ് തിലകന്‍ സ്മാരക പാര്‍ക്ക് അടച്ചുപൂട്ടിയത്. തിലകന്‍ സ്മാരക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യവക്തിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് പെരുവന്താനം ഗ്രാമ പഞ്ചായത്തില ഇടതുമുന്നണി ഭരണ സമിതി അംഗങ്ങള്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. സി.പി.എം ലോക്കല്‍ സെക്രട്ടറിചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം.സി സുരേഷ്, പ്രഭാവതി ബാബു, പി.വൈ നിസ്സാര്‍, പി.ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു.
തിലകന്‍ സ്മാരക പാര്‍ക്ക് തുറന്നു ; ബോട്ട് സവാരി പുനരാരംഭിച്ചു
RECENT NEWS
Advertisment