ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യങ്ങൾ വിവരണാതീതം ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യ​ങ്ങ​ൾ വി​വ​രി​ക്കാ​ൻ വാ​ക്കു​ക​ൾ പ​ര്യാ​പ്​​ത​മ​ല്ലെന്ന് രാഹുൽ ഗാന്ധി. ഇന്നലെ മുംബൈ ശിവജി പാര്‍ക്കിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വി​ദ്വേ​ഷം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് യാത്രകൾ നടത്തിയത്. രാജ്യത്തെ ആശയവിനിമയ സംവിധാനം പാടെ സർക്കാർ നിയന്ത്രണത്തിലാണ്​. തൊഴിലില്ലായ്മ, വിദ്വേഷം, കാർഷിക പ്രശ്​നങ്ങൾ എന്നിവയൊന്നും ജനങ്ങളിലെത്തുന്നില്ല.

അതിനാലാണ് ആ​ദ്യം ക​ന്യാ​കു​മാ​രി​മു​ത​ൽ 4000 കി​ലോ​മീ​റ്റ​റും പി​ന്നീ​ട്​ മ​ണി​പ്പൂ​ർ​മു​ത​ൽ ധാ​രാ​വി​വ​രെ 6000 കി​ലോ​മീ​റ്റ​റും യാ​ത്ര ചെയ്യാൻ നിർബന്ധിതനായത്. മ​ണി​പ്പൂ​രി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ സ്ഥി​തി​യാ​ണ്​ ഉ​ണ്ടാ​ക്കി​വെ​ച്ച​ത്. ശി​വ​സേ​ന​യെ​യും എ​ൻ.​സി.​പി​യെ​യും പി​ള​ർ​ത്തി പോ​യ​വ​ർ ഭ​യം​കൊ​ണ്ടാ​ണ്​ അ​ത്​ ചെ​യ്ത​ത്. ഈ​യി​ടെ കോ​ൺ​ഗ്ര​സ്​ വി​ട്ട മ​ഹാ​രാ​ഷ്ട്ര​യി​ലെ നേ​താ​വ്​ ജ​യി​ലി​ൽ കി​ട​ക്കാ​നാ​കി​ല്ലെ​ന്ന്​ അ​മ്മ​യോ​ട്​ ക​ര​ഞ്ഞു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ണ്ട്​ അ​ധോ​ലോ​ക​ക്കാ​ർ​ക്കി​ട​യി​ലെ ഹ​ഫ്​​ത പി​രി​വി​ന്റെ ദേ​ശീ​യ​മു​ഖ​മാ​ണ്. ഒ​രു വ്യ​ക്തി​ക്കോ പാ​ർ​ട്ടി​ക്കോ എ​തി​ര​ല്ല ഇ​ൻ​ഡ്യ കൂ​ട്ടാ​യ്മ. ഈ ​രാ​ജ്യ​ത്തി​ന്റെ ശ​ബ്​​ദ​മാ​ണ്​ സ​ഖ്യ​നേ​താ​ക്ക​ളി​ലൂ​ടെ കേ​ൾ​ക്കു​ന്ന​ത്​ രാഹുൽ ഗാന്ധി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...