മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

നമ്മുടെ സമൂഹത്തിൽ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും കലഹത്തിനും പ്രധാന കാരണങ്ങളിലൊന്ന് അവരുടെ മാതാപിതാക്കൾ നീതിപൂർവമല്ലാതെ നടത്തിയ സ്വത്ത് വിഭജനം. പ്രായമായ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്വത്തുക്കൾ വിശിഷ്യാ ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം. ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന 12 തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും.

1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ ആദ്യമേ പരിഹരിക്കണം. അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്.

2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം. സ്നേഹബന്ധങ്ങൾക്ക് എത്ര ഇളക്കം വന്നാലും ഇളകാത്ത അതിർത്തി കല്ലുകൾ ഉണ്ടായിരിക്കണം. വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.

3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ്. നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.

4. ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം . മുൻ ആധാരത്തിന്റെ കോപ്പി അറ്റസ്റ്റ് ചെയ്ത് കൈവശമുണ്ടാവണം. ഓരോ വർഷവും ഭൂമിയുടെ കരമടച്ച രസീതും കെട്ടിടനികുതി അടച്ച രസീത് നഷ്ടപ്പെടാതെ ക്രമമായി സൂക്ഷിച്ചുവെക്കണം. ഭൂസ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും മടക്കാതെ മുഷിയാതെ ഒരു ഫയൽ ഫോൾഡറിൽ സൂക്ഷിച്ചു വെച്ചിരിക്കണം. എല്ലാ പ്രധാനപ്പെട്ട രേഖകളും സ്കാൻ ചെയ്ത് ഡിജിലോക്കർ പോലെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ സൂക്ഷിച്ചു വെക്കുന്നത് സൗകര്യപ്രദമാണ്.

5. ഭൂമിയുടെ തരവും (നിലമോ,പുരയിടമോ) സർവ്വേ നമ്പരുകളും ഉടമസ്ഥരുടെ പേരും മേൽവിലാസവും വഴി വിവരങ്ങളും പ്രമാണങ്ങളിലും റവന്യൂ റെക്കോർഡുകളിലു ശരിയായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ അപേക്ഷ നൽകി അപാകതകൾ പരിഹരിക്കണം. അവകാശികൾക്ക് ഭൂമി ലഭിച്ചു വർഷങ്ങൾക്ക് ശേഷം ആയിരിക്കും പുരയിടം എന്ന് കരുതിയ ഭൂമി റവന്യൂ റെക്കോർഡുകളിൽ നിലമായിരുന്നു എന്ന് തിരിച്ചറിയുന്നത്. സർവ്വേ നമ്പരുകളിലെയും മേൽവിലാസത്തിലെയും വിസ്തീർണ്ണത്തിലെയും അപാകതകൾ വളരെ വൈകി തിരിച്ചറിയാൻ ഇടയാകുന്നതും പ്രശ്നപരിഹാരം ദുഷ്കരമാക്കും.

6. വസ്തുവിലേക്കുള്ള വഴി വിവരം നീളവും വീതിയും സഹിതം കൃത്യമായി റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. വഴി തർക്ക രഹിതമാണ് എന്ന് ഉറപ്പുവരുത്തണം. വഴി തർക്കങ്ങൾ ഉണ്ടെങ്കിൽ രമ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.
—-
7. ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വസ്തുക്കൾ ഭൂമിയിലോ പരിസരത്തോ ഉണ്ടെങ്കിൽ ഭീഷണിയകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഭീഷണി ഉയരുമ്പോൾ തന്നെ പരിഹാരനടപടി സ്വീകരിച്ചില്ലെങ്കിൽ പിന്നീട് പരാതി പരിഹാരം ദുഷ്കരമാകും. സൂചികൊണ്ട് എടുക്കേണ്ടത് തക്ക സമയത്ത് സൂചി കൊണ്ട് എടുത്തില്ലെങ്കിൽ പിന്നീട് ബുൾഡോസർ വന്നാലും രക്ഷയില്ലാത്ത സാഹചര്യമുണ്ടാകും. അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിന ജലവും പറമ്പിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളുമൊക്കെ അടുത്ത തലമുറയ്ക്ക് പരിഹരിക്കുവാനുള്ള വിഷയങ്ങളായി മാറ്റി മാറ്റിവയ്ക്കുന്നത് നല്ലതല്ല.

അയൽവാസിക്ക് ദോഷകരമായ വിധത്തിൽ മാലിന്യ നിക്ഷേപങ്ങൾ നടത്തുന്നതും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും ശീലമാക്കിയാൽ അടുത്ത തലമുറയും അയൽക്കാരനും തമ്മിൽ കലഹത്തിന് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. നമ്മൾ മക്കൾക്ക് നൽകിയ സ്വത്ത് മക്കൾ തലവേദനകളില്ലാതെ സമാധാനത്തോടെ അനുഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. വസ്തു ബാധ്യതരഹിതമായി അടുത്ത തലമുറയ്ക്ക് കൈമാറുവാനും മറക്കണ്ട. വസ്തുവിൽ കടം ഉണ്ടെങ്കിൽ മറ്റു വസ്തുക്കൾ ഭാഗികമായി വിൽപ്പന നടത്തിയെങ്കിലും കടം തീർത്ത് ക്ലീൻ സ്ലേറ്റിൽ കൈമാറണം. പല മരണശേഷം വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അവർ ഞെട്ടലോടെ മാതാപിതാക്കളെ സ്മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. അയൽ വസ്തുവിലേക്ക് മലിനജലം ഒഴുക്കിയും അയൽക്കാരന്റെ വഴി തടഞ്ഞും അയൽക്കാരന്റെ വസ്തു കയ്യേറിയും അയൽക്കാരെ അനാവശ്യമായി വ്യവഹാരങ്ങളിൽ കുടുക്കിയും സ്വന്ത സ്ഥലത്തെ മരക്കൊമ്പുകൾ അയൽ വസ്തുവിലേക്ക് നീളത്തക്ക വിധത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചുമൊക്കെ മാതാപിതാക്കൾ ഉണ്ടാക്കിയ പേരുദോഷവും ബാധ്യതയുടെ ലിസ്റ്റിൽ വരും എന്ന കാര്യം മറക്കേണ്ടതില്ല. തയ്യാറാക്കിയത് Adv. K B MOHANAN 9847445075

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...