വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

For full experience, Download our mobile application:
Get it on Google Play

വീടുപണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
1.നേരിട്ട് അറിയാവുന്ന കോൺട്രാക്ടർക്ക് മാത്രം വീടിന്റെ പണി കോൺട്രാക്ട് കൊടുക്കുക. കോൺട്രാക്ടറുടെ മേൽവിലാസം രേഖകൾ നോക്കി ഉറപ്പാക്കണം.
കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും നല്ലത്.
പണി പൂർത്തീകരിക്കേണ്ട സമയം ഒരു പ്രധാന ഘടകമായതിനാൽ എന്ന് പണി തുടങ്ങുമെന്നും എന്ന് അവസാനിപ്പിക്കുമെന്നുള്ള വിവരണം എഗ്രിമെന്റിൽ ഉണ്ടായിരിക്കണം. കൃത്യസമയത്ത് പണി അവസാനിപ്പിച്ചില്ലെങ്കിൽ കോൺട്രാക്ടർ ഉടമയ്ക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വ്യവസ്ഥയും ഉണ്ടായിരിക്കണം. കരാർ തുക ബാങ്ക് വഴി മാത്രം നൽകുക.

2.വീട്ടുടമയുടെയും കോൺട്രാക്ടറുടെയും പേര് വിവരങ്ങൾ വ്യക്തമായി എഴുതി ചേർത്തിരിക്കണം.
3.വീട് പണിതുയർത്തുവാൻ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, വീടിന്റെ വിസ്തീർണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഭാവിയിൽ വിസ്തീർണത്തേക്കാൾ കൂടുതൽ അളവിൽ പണിയണമെന്നുണ്ടെങ്കിൽ രണ്ടാമതൊരു എഗ്രിമെന്റ് ഉണ്ടാക്കിയെടുക്കേണ്ടതാണ്.
4. കരാറിൽ ഉൾപ്പെടുത്തേണ്ട പണികളെ കുറിച്ചും ഉപയോഗിക്കേണ്ട സാധങ്ങളെക്കുറിച്ചും (ബ്രാൻഡ് നെയിം ഉൾപ്പടെ) വ്യക്തമായ വിവരണം കരാറിൽ വിചാരിക്കണം.
5. വീടുപണിക്ക് വേണ്ട നിയമപരമായ അനുമതി പത്രങ്ങളും ലൈസൻസും കോൺട്രാക്ടറാണ് വാങ്ങേണ്ടതെങ്കിൽ അത് വ്യക്തമാക്കിയിരിക്കണം.

കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും എഴുതി ചേർക്കേണ്ടതാണ്.
🔴കോൺട്രാക്ടർ സബ് കോൺട്രാക്ടറിനെ നിയമിക്കുന്നുണ്ടെങ്കിൽ…..
🔴വീടുപണിക്ക് വേണ്ട വെള്ളം, വൈദ്യുതി….
🔴തൊഴിലാളികൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ..
🔴Mode of Payment
🔴പണിക്ക് വേണ്ടി സൈറ്റിൽ എത്തിക്കുന്ന മെറ്റീരിയൽസിന്റെ ഗുണനിലവാരം…
🔴പണിസ്ഥലത്ത് ഉണ്ടായേക്കാവുന്ന അപകടം, മരണം….
🔴കോൺട്രാക്ടറുടെ അനാസ്ഥകൊണ്ട് പണി നിന്നു പോയാൽ….
🔴Force majure, provision…
🔴Provision for Arbitration…
🔴 Advance, subsequent & Final payments.
🔴അനുബന്ധ സൗകര്യങ്ങൾ
🔴Guarantee of work
🔴Termination of Contract
🔴സാക്ഷികൾ
ഒരു വക്കീലിന്റെ സഹായത്തോടുകൂടി കരാർ എഴുതുകയാണ് ഉചിതം….. പണം നഷ്ടപ്പെടുകയും വീടുപണി എങ്ങും എത്താത്ത അവസ്ഥയാവുകയും ചെയ്തിട്ട് ദുഃഖിച്ചിട്ട് കാര്യമില്ല ….തയ്യാറാക്കിയത് Adv. K. B Mohanan 9847445075.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...