Thursday, April 25, 2024 1:26 pm

നിങ്ങള്‍ ഏത് തരത്തിലുള്ള മാസ്‌ക് ആണ് ഉപയോഗിക്കുന്നത് ? അറിയേണ്ട ചിലത്

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായതോടെയാണ് കൊവിഡ് കേസുകളും രാജ്യത്ത് ഉയരാന്‍ തുടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന ഔദ്യോഗിക സ്ഥിരീകരണവും വന്നു. നേരത്തെ ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള ഡെല്‍റ്റ വകഭേദം ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗം സൃഷ്ടിച്ചിരുന്നു.

ഡെല്‍റ്റയെക്കാല്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗം പരത്താനാകുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. അതിനാല്‍ തന്നെ നാം ജാഗ്രതയോടെ മുന്നോട്ടുനീങ്ങേണ്ട ഘട്ടമാണിത്.  മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹികാകലം പാലിക്കുക, വാക്‌സിനേഷന്‍ ഉറപ്പാക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നാം നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. ഇതില്‍ മാസ്‌ക് ധരിക്കുകയെന്നതിന് തന്നെയാണ് പ്രാധാന്യം കൂടുതലുള്ളത്.

മാസ്‌ക് ധരിക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലായെന്നതാണ് സത്യം. അധികപേരും ഉപയോഗിക്കുന്നത് തുണി കൊണ്ട് നിര്‍മ്മിക്കുന്ന മാസ്‌കുകളാണ്. അലക്കിയ ശേഷം വീണ്ടും ഉപയോഗിക്കാമെന്നതും ഉപയോഗിക്കുമ്പോള്‍ സൗകര്യം കൂടുതലാണെന്നതും തുണി കൊണ്ടുള്ള മാസ്‌കുകളെ കൂടുതല്‍ ജനകീയമാക്കുന്നുണ്ട്.

എന്നാല്‍ ചിലപ്പോഴെങ്കിലും തുണി കൊണ്ടുള്ള മാസ്‌ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2020 ഡിസംബറില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഒന്നിലധികം ലെയറുകളുള്ള തുണി, മാസ്‌കുകളാണെങ്കില്‍ അവ ഒരുപക്ഷേ വൈറസിനെ ദീര്‍ഘനേരത്തേക്ക് പ്രതിരോധിച്ചേക്കാം.

എന്നാല്‍ ഒരേയൊരു ലെയര്‍ മാത്രമുള്ള ഇഴയടുപ്പമില്ലാത്ത തുണി കൊണ്ട് തയ്യാറാക്കിയ മാസ്‌ക് ആണെങ്കില്‍ അത് തീര്‍ത്തും സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വെളിച്ചത്തിലേക്ക് പിടിച്ചുനോക്കുമ്പോള്‍ വെളിച്ചം കടന്നുപോകുന്ന തരത്തിലുള്ള മാസ്‌കാണെങ്കില്‍ അത് നിങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും സുരക്ഷികം N95 മാസ്‌കുകളാണെന്നും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

‘അമേരിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് ഗവണ്‍മെന്റല്‍ ഇന്‍ഡസ്ട്രിയല്‍ ഹൈജീനിസ്റ്റ്‌സ്’ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനപ്രകാരം മാസ്‌ക് ധരിക്കാതെ ആറടി അകലത്തിനുള്ളില്‍ നില്‍ക്കുന്ന രണ്ട് പേരില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റോരാളിലേക്ക് 15 മിനുറ്റിനകം തന്നെ രോഗാണു എത്താം. രണ്ടുപേരും സുരക്ഷിതമല്ലാത്ത തുണി കൊണ്ടുള്ള മാസ്‌ക് ആണ് ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍ 27 മിനുറ്റ് മാത്രമേ വൈറസ് കൈമാറ്റം ചെയ്യപ്പെടാതിരിക്കൂവത്രേ.

അതേസമയം N95 മാസ്‌ക് ആണെങ്കില്‍ ദിവസങ്ങളോളം അതേ രീതിയില്‍ തുടര്‍ന്നാലും വൈറസ് കൈമാറ്റം ചെയ്യപ്പെടില്ലെന്നും പഠനം വിലയിരുത്തുന്നു. ഇക്കാര്യങ്ങളെല്ലാം മനസില്‍ വെച്ചുകൊണ്ട് ഇനി മാസ്‌ക് തെരഞ്ഞെടുക്കുക. സുരക്ഷിതമായ മാസ്‌ക് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും രോഗത്തില്‍ നിന്ന് രക്ഷപ്പെടുത്തിയേക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...