എറണാകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ ഒരാളെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ താജു(28)വാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് അൻസിലിനെ ആക്രമിച്ചത്. സംഭവത്തിൽ കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി.

കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അൻസിലിൻ്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അൻസിലിൻ്റെ ജോലി എന്തെന്ന് നാട്ടുകാർക്ക് അറിയില്ല. ഗുണ്ടാ ആക്രമണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...