കോന്നി വകയാറില്‍ ഒരാഴ്ചക്കിടെ മൂന്നാം തവണയും അപകടം ; നിയന്ത്രണം വിട്ട വാന്‍ വീടിന്റെ മതിലില്‍ ഇടിച്ച് കയറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട വാന്‍ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി, ആര്‍ക്കും പരിക്കില്ല. ഒരാഴ്ചക്കിടെ ഇവിടെ  നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ വാനും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നായ ഇവിടെ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് വാഹനാപകടങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്. വി. കോട്ടയത്ത് നിന്നും സംസ്ഥാന പാതയിലേക്ക് വാഹനങ്ങള്‍ വന്നിറങ്ങുന്നതും ഈ ജംഗ്ഷനിലാണ്. പൂവന്‍പാറ മുതല്‍ കൊല്ലന്‍പടി വരെയുള്ള ഭാഗത്ത് റോഡ്‌ നേര്‍ രേഖയില്‍ കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഈ വഴി സഞ്ചരിക്കുന്നത്‌. മുന്‍പ് കെ.എസ്.ആര്‍.റ്റി.സി ബസ് ഇടിച്ചും ഇവിടെ അപകടം നടന്നിരുന്നു.

വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വാഹനങ്ങളുടെ അമിത വേഗത കുറയ്ക്കുവാന്‍ ആവശ്യമായ യാതൊരു നടപടിയും അധികാരികള്‍ സ്വീകരിച്ചിട്ടില്ല. ദീര്‍ഘദൂര ബസുകള്‍ പലപ്പോഴും രാത്രിയില്‍ അമിത വേഗത്തില്‍ എത്തുന്നതും വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. മഴയില്‍ വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ തെന്നിമാറിയാണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ മുന്നറിയപ്പ് ബോര്‍ഡുകളും സിഗ്നല്‍ സംവിധാനവും ഇല്ലാത്തത് വകയാറില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...