Monday, February 3, 2025 11:09 am

സാമ്പത്തികബാധ്യതയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : സാമ്പത്തികബാധ്യതയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കൽ ആന്‍റണി-ജെസ്സി ദമ്പതികളുടെ മകൾ സിൽനയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആന്‍റണിയും ജെസിയും മരിച്ചിരുന്നു. ഇക്കഴിഞ്ഞ 30ന് രാത്രിയോടെയാണ് തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കല്‍ ആന്‍റണി, ഭാര്യ ജെസി, മകള്‍ സിൽന എന്നിവരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും വിഷം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ മൂവരെയും വെന്റിനലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതില്‍ ജെസിയാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമൂലം ആദ്യം മരണത്തിന് കീഴടങ്ങിയത്. പിന്നീട് ഭർത്താവ് ആന്റണിയും മരണപ്പെട്ടു. പിന്നാലെയാണ് ഇന്ന് രാവിലെയോടെ മകൾ സിൽനയും മരിച്ചത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുകയായിരുന്നു ആന്‍റണി. സാമ്പത്തിക ബാധ്യതയാണ് മൂന്നു പേരുടെയും അത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് ഇവർ തൊടുപുഴയിലേക്ക് വന്നത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത എങ്ങനെയുണ്ടായി. പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈപ്പറ്റ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

0
മല്ലപ്പള്ളി : കൈപ്പറ്റ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ലി പെരുന്നാളിന്...

ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കലാ രാജു

0
കൊച്ചി : ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കലാ...

അമൃത് 2 പദ്ധതി ; പന്തളം നഗരസഭയില്‍ ഡ്രോൺ സർവേ ആരംഭിച്ചു

0
പന്തളം : പന്തളം നഗരസഭാ പരിധിയിൽ അമൃത് 2 പദ്ധതിയുടെ...

​ഗതാ​ഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടി

0
അബുദാബി : ​ഗതാ​ഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി...