ടെക്സ്റ്റൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളിൽ മൂന്നാമനും അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടെക്സ്റ്റൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളിൽ മൂന്നാമനും അറസ്റ്റിലായി. ബീമാപള്ളി സ്വദേശി ജാഹീർ (20) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 26 ന് പുലർച്ചെ മുക്കോല – ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ പ്രതികളാണിവർ.

ഇവരെ ചോദ്യം ചെയ്തതോടെയാണ് 14 ഓളം മോഷണക്കേസുകൾക്ക് തുമ്പായത്. മുക്കോലയിൽ നിന്ന് വസ്ത്രശേഖരം, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, നാലായിരത്തിലധികം രൂപ എന്നിവയാണ് മോഷ്ടിച്ചത്. കഴിഞ്ഞമാസം നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഓട്ടോറിക്ഷ മോഷണം, വിഴിഞ്ഞം പരിധിയിൽ നിന്നും മൂന്നു വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. ജാഹീറിന് പാറശാല പൂന്തുറ ബാലരാമപുരം സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്. വവ്വാമൂല സ്വദേശി കിരണിന്‍റെ സ്കൂട്ടർ, മുള്ളുമുക്ക് സ്വദേശി ശ്രീകേഷിന്‍റെ ബൈക്ക് എന്നിവ മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറയുന്നു. വിവിധ കേസുകളിൽ പ്രതികളായതിനാൽ റിമാൻഡിലായ മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...