തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വതി ദേവിയുടെ നട ഇന്നടക്കും

For full experience, Download our mobile application:
Get it on Google Play

ആലുവ :തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വതി ദേവിയുടെ നട ഇന്നടക്കും. വൈകിട്ട് ഏഴു മണിയോടെ പരമ്പരാഗത ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടയടപ്പ് നടക്കുക. ഇതോടെ പന്ത്രണ്ട് ദിവസം നീണ്ടു നിന്ന തീര്‍ത്ഥാടന കാലത്തിന് സമാപ്തിയാവും. കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കാലടി, തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ധനുമാസത്തില്‍ തിരുവാതിര നാള്‍ മുതല്‍ 12 ദിവസമാണ് ശ്രീപാര്‍വതിയുടെ നട തുറക്കല്‍ മഹോത്സവം. മംഗല്യതടസ്സം, ദാമ്പത്യ ദുഃഖം എന്നിവ അനുഭവിക്കുന്നവര്‍ ദേവിയെ പ്രാര്‍ത്ഥിച്ച്‌ അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് ഇവിടുത്തെ പ്രധാന വിശ്വാസം. മഹാദേവനാണിവിടെ പ്രധാന മൂര്‍ത്തി. പരമശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാര്‍വതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദര്‍ശനമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...