ആലപ്പുഴയില്‍ സിപിഎമ്മിലെ ഉള്‍പ്പോര് കനക്കുന്നു – എംഎല്‍എയെ ഒഴിവാക്കി പാര്‍ട്ടി പരിപാടികള്‍ ; ജി.എസ് നിത്യസാന്നിദ്ധ്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ സിപിഎമ്മിലെ ഉള്‍പ്പോര് കനക്കുന്നു, എംഎല്‍എ യെ ഒഴിവാക്കി പാര്‍ട്ടി പരിപാടികള്‍ ജി.എസ് നിത്യസാന്നിദ്ധ്യം. വിഭാഗീയത ശക്തമായ സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയില്‍ പാര്‍ട്ടിക്കുള്ളിലെ പോര് പുതിയ മാനങ്ങളിലേക്ക്. പി.പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് പാര്‍ട്ടി പരിപാടികളിലും നഗരസഭ വാര്‍ഡുകളിലെ ശുചിത്വപദവി പ്രഖ്യാപന ചടങ്ങുകളിലും ചില നേതാക്കള്‍ അപ്രഖ്യാപിത വിലക്ക്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്വാശ്രയ സംഘങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ആലപ്പുഴ നോര്‍ത്ത് ഏരിയ സിപിഎം സമ്മേളനം ഇന്നും നാളെയും നടക്കാനിരിക്കെ വിഭാഗീയത കടുത്തത്. തുമ്പോളി, കൊമ്മാടി, ആശ്രമം ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള പരിപാടികളില്‍ സ്ഥലം എംഎല്‍എയായ പി.പി ചിത്തരഞ്ജന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവം.

ആലപ്പുഴ നഗരസഭയിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തുകയാണ്. ഈ പരിപാടികളില്‍ എംഎല്‍എയെ വിളിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചില കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ പവര്‍ ഹൗസ് വാര്‍ഡില്‍ എംഎല്‍എയെ ഒഴിവാക്കി മുന്‍മന്ത്രി ജി.സുധാകരനാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ള ചില അയല്‍ക്കൂട്ടങ്ങളുടെ പരിപാടിയില്‍ നിന്നും എംഎല്‍എയെ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന കൊമ്മാടിയിലെ സ്‌നേഹദീപം അയല്‍ക്കൂട്ടം വാര്‍ഷിക പരിപാടിയിലും എംഎല്‍എയെ ക്ഷണിച്ചിട്ടില്ല. സിപിഐ, കോണ്‍ഗ്രസ്, ലീഗ് അനുഭാവികളായ സംസ്‌കാരിക പ്രവര്‍ത്തകരെയെല്ലാം ചടങ്ങില്‍ പങ്കെടുപ്പിക്കുന്നുമുണ്ട്. ഇത്തരം പ്രവണതകളോട് എതിര്‍പ്പുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ തുമ്പോളി, കൊമ്മാടി, ആശ്രമം തുടങ്ങിയ മേഖലകളില്‍ പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനൊരുങ്ങുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...