തിരുവാഭരണഘോഷയാത്രയെ അപമാനിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പന്തളം : അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച് പന്തളം സ്വദേശിയായ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരീശ്വരവാദിയും സര്‍വോപരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു യൂണിയനില്‍ ചുമട്ടുതൊഴിലാളിയായി പന്തളത്ത് പ്രവര്‍ത്തിക്കുന്ന ബാബു എന്ന് വിളിക്കുന്ന വിനോദ് ആണ് ഇത്തരത്തില്‍ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. ഇതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ബാബു ബാബു എന്ന പേരിലാണ് എഫ്ബി പ്രൊഫൈല്‍ ഉള്ളത്. ശബരിമലയിലേക്ക് തിരുവാഭരണവും ആയി പോകുന്ന പേടകവാഹകസംഘത്തെ അനുഗമിക്കുന്ന പല്ലക്ക് വാഹകരെയാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അനേക കാലഘട്ടങ്ങളായി ശബരിമലയിലേക്ക് തിരുവാഭരണ പേടകങ്ങളുമായി പോകുമ്പോള്‍ അതിനെ അനുഗമിക്കുന്ന രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് എടുക്കുവാന്‍ ഒരു പ്രത്യേകസംഘം ഉണ്ട്.

മണ്ഡല കാലം മുഴുവന്‍ വ്രതം നോറ്റ് വ്രതശുദ്ധിയോടെ അയ്യപ്പനുവേണ്ടി സേവനം ചെയ്യുവാന്‍ സ്വയമേവ മുന്നോട്ടു വരുന്ന ഒരു കൂട്ടരാണ് അവര്‍. അവര്‍ ചെയ്യുന്ന കര്‍മ്മം അയ്യപ്പന് വേണ്ടിയുള്ള പാദസേവയായി അവര്‍ കാണുന്നു. എന്നാല്‍ അവരെ മുഴുവന്‍ അപമാനിച്ചു കൊണ്ടാണ് ഇയാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പന്തളം മുടിയൂര്‍ക്കോണം ശാസ്താംവട്ടം എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തിയാണ് ബാബു എന്ന വിനോദ്. ഇതിനുമുമ്പും പലതവണ ഇത്തരത്തില്‍ പ്രകോപനപരമായതും ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നതുമായ പോസ്റ്റുകള്‍ ഇയാള്‍ ഇടുകയും മറ്റും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

തിരുവാഭരണ പേടകവാഹക സംഘത്തിനൊപ്പം പന്തളത്തെ രാജപ്രതിനിധിയുടെ പല്ലക്ക് വാഹകരായി പോകുന്നവര്‍ ഭഗവാനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ അപമാനിച്ച ഈ വ്യക്തിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഇതിനോടകം ആവശ്യമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇവനെ പോലെ നികൃഷ്ടജീവികളായ ആളുകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ കമന്റ് ആയി ഈ പോസ്റ്റിനു താഴെ ഇട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...