ദിലീപിന്റെ വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​രാ​മ​ര്‍​ശി​ച്ച വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി രം​ഗ​ത്ത്. വ്യ​വ​സാ​യി​യാ​യ മെ​ഹ​ബൂ​ബ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ന​ല്‍​കി​യ​ത്. ദേ ​പു​ട്ടി​ന്‍റെ ഖ​ത്ത​റി​ലെ ശാ​ഖ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ പോ​യി​ട്ടു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. വീ​ട്ടി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​നും അ​ച്ഛ​നും അ​മ്മ‍​യും ഉ​ണ്ടാ​യി​രു​ന്നു.

ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പിനെ​യോ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വി​നെ​യോ അ​റി​യി​ല്ല. ഇ​ക്കാ എ​ന്നാ​ണ് ദി​ലീ​പ് ത​ന്നെ വി​ളി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ് വ്യ​ക്ത​മാ​ക്കി. ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ ക​ണ്ടി​ട്ടി​ല്ല. അ​യാ​ള്‍ ആ​രാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ല.

നു​ണ​പ​രി​ശോ​ധ​ന​യോ ശ​ബ്ദ​പ​രി​ശോ​ധ​ന​യോ പോലുള്ള എ​ന്ത് അ​ന്വേ​ഷ​ണ​ത്തോ​ട് വേ​ണ​മെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒ​രു മ​ന്ത്രി​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് ത​ന്നോ​ട് ഒ​ന്നും ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. മാ​ന്യ​മാ​യ രീ​തി​യി​ലാ​ണ് ദി​ലീ​പ് പെ​രു​മാ​റി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്ര​ച​രി​ക്കു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​റി​യി​ച്ച​ത്. അ​തി​നാ​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ച്‌ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ന​ല്‍​കി​യ​തെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...