തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ക്ഷേത്രത്തിലെ മണ്ഡലമകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. പുലര്‍ച്ചെ അഞ്ചിന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു.

ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും നല്‍കി. തുടര്‍ന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...