തിരുവല്ലയിലെ ഗുണ്ടാ ആക്രമണം ; പോലീസ് അന്വേഷണം ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരത്തിൽ പട്ടാപ്പകല്‍ യുവാവിനുനേരെ നാലംഗ മുഖംമൂടി സംഘം  ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കുരിശുകവലയിലെ അനായ് ട്രാവൽസ് ഉടമ പെരിങ്ങര സ്വദേശി സരസന്​  നേരെ കഴിഞ്ഞ ദിവസമാണ്  ആക്രമണം നടന്നത്.

തിരുവല്ല നഗരത്തിലെ ​ ശങ്കരമംഗലം ബിൽഡിങ്ങിലെ സ്വന്തം സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മുഖംമറച്ചശേഷം ഹെൽമെറ്റ് ധരിച്ചെത്തി പതിയിരുന്ന്  ആക്രമിക്കുകയായിരുന്നു. സരസന്റെ  പിന്നാലെയെത്തി തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെ നാൽവർസംഘം ബൈക്കിൽ രക്ഷപ്പെട്ടു. കൈക്കും തലക്കും പരിക്കേറ്റ സരസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല പോലീസ്  സമീപത്തെ സ്ഥാപനങ്ങളുടെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു .മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...