തിരുവല്ല : തിരുവല്ല നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ 10 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അതില്‍ 3 ഹോട്ടലുകളില്‍ നിന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഇതുവരെ നാല് തവണയായി 38 ഹോട്ടലുകളിൽ സംഘം പരിശോധന നടത്തിയപ്പോൾ 12 കടകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന 16 ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസും നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ശുചീകരണവിഭാഗം തൊഴിലാളി വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചശേഷം നശിപ്പിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന ഭക്ഷണശാലകൾക്ക് എതിരെ അടച്ചുപൂട്ടൽ അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033