Thursday, May 9, 2024 8:47 pm

ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ ആലോചന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന വന്‍ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ രണ്ട് പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം തന്നെ ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനില്‍ നിന്നുമാണ് പ്രപ്പോസല്‍ ലഭിച്ചത്. എഞ്ചിനീയറിംഗ് കോളേജിലെ എഐ വിഭാഗത്തില്‍ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവര്‍ത്തനവും വിശദീകരിച്ചതായി ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷം, സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സംരംഭകനോടും ബോര്‍ഡിന് മുന്നില്‍ ഇതേകുറിച്ച്‌ പ്രസന്റേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു. ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള രണ്ട് നിര്‍ദ്ദേശങ്ങളും നാണയങ്ങളെ അതിന്റെ മൂല്യമനുസരിച്ച്‌ അടുക്കുന്ന യന്ത്രങ്ങള്‍ക്കുള്ളതാണ്. എണ്ണിത്തിട്ടപ്പെടുത്തല്‍ പിന്നീട് പ്രത്യേകം നടത്തണം, അതുകൊണ്ട് ജോലി അല്പം ബുദ്ധിമുട്ട് ഉള്ളത് തന്നെ ആയിരിക്കും. നിലവില്‍ ശബരിമലയില്‍ നാണയങ്ങള്‍ വേര്‍തിരിക്കുന്ന മൂന്ന് യന്ത്രങ്ങളാണുള്ളത്. അവ നാണയങ്ങള്‍ കൂട്ടമായി വേര്‍തിരിക്കുന്നു. വഴിപാട് പെട്ടികളില്‍ നിക്ഷേപിച്ചിരിക്കുന്ന അരി, പൂക്കള്‍, മടക്കിയ കറന്‍സികള്‍ എന്നിവ പോലുള്ള മറ്റ് വസ്തുക്കള്‍ നീക്കം ചെയ്തുകൊണ്ടാണ് ഈ വേര്‍തിരിക്കാന്‍ പ്രക്രിയ നടക്കുന്നത്. എന്നാല്‍ ഇത് നാണയത്തിന്റെ മൂല്യം അനുസരിച്ച്‌ വേര്‍തിരിക്കുന്നില്ല.

ശബരിമലയിലെ ഈ വര്‍ഷത്തെ നാണയങ്ങളുടെ എണ്ണല്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. മുഴുവനായും എണ്ണിത്തീര്‍ക്കാന്‍ ഇനിയും ഒരാഴ്ച കൂടി എടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത തീര്‍ഥാടന കാലത്തിനു മുമ്ബ് പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിലൂടെ ധാരാളം മനുഷ്യശേഷി ലാഭിക്കാന്‍ കഴിയും. നാണയങ്ങള്‍ വേര്‍തിരിക്കുകയും എണ്ണുകയും ചെയ്യുന്നത് അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ്. ജോലി ചെയ്യാന്‍ യന്ത്രങ്ങള്‍ ലഭിക്കുന്നത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഈ സീസണിലെ നടവരവ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപയാണ്. നാണയത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ഇനിയും എണ്ണി തിട്ടപ്പെടുത്താന്‍ ബാക്കിയാണ്. 75 ദിവസമായി ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്തു വരികയാണ്. അവര്‍ക്ക് വിശ്രമം ആവശ്യമായതിനാല്‍ അവധി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ബാക്കിയുള്ള നാണയങ്ങള്‍ എണ്ണുന്നത് ഫെബ്രുവരി 5 മുതല്‍ പുനരാരംഭിക്കും.

നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. എന്നാല്‍ ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ച്‌ ചിലര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ഈ അവസ്ഥ നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ തിരിച്ചെത്താത്തതാണ് നാട്ടിലെ ക്ഷേത്രങ്ങളെ ബുധിമുട്ടിലാക്കിയത്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അതത് ദേവസ്വം ഓഫീസര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ട് പോത്ത് നാട്ടുകാരെ ഭീതിയിലാക്കി

0
പീരുമേട്: നട്ടുച്ചക്ക് ദേശീയപാതയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാക്കി. പോബ്സൺ തേയില തോട്ടത്തിൽ...

പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം തരത്തില്‍ എ പ്ലസ്...

0
റാന്നി: പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം...

അശരണരുടെ ആശാദീപമായ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം

0
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്...

25,000 രൂപ കൊടുത്ത് ടിക്കറ്റെടുത്തു ; 2000 രൂപയ്ക്ക് പെട്രോളടിച്ച് വന്നപ്പോള്‍ ഫ്ളൈറ്റില്ല

0
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത്...