വാക്കുതര്‍ക്കം ; അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ അനുജനെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം കവിയൂര്‍ തോട്ടത്തില്‍ വീട്ടില്‍ ജോമി ടി ഈപ്പന്‍ (38) ആണ് പിടിയിലായത്. ജിബിന്‍ ടി ഈപ്പനാണ് പരിക്കേറ്റത്. ഇയാളുടെ ഭാര്യ അന്നാ റോസിന്റെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രതി ജോമിയും ഇവര്‍ക്കൊപ്പം ഈ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയാണ്. ജോമിയുടെയും ജിബിന്റെയും അമ്മയും ഒപ്പമുണ്ട്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ജിബിനെ വീട്ടിലിരുന്ന പിച്ചാത്തിയെടുത്ത് ജോമി തലയ്ക്ക് വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ വെട്ട് ഇടതു ചെവിയില്‍ കൊണ്ട് മുറിഞ്ഞു. കഴുത്തിനുള്ള അടുത്തവെട്ട് ഇടതു കൈകൊണ്ട് തടഞ്ഞപ്പോള്‍ ഇടതു കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റു.

കേസെടുത്ത തിരുവല്ല പോലീസ് എസ് എച്ച് ഒ എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച പിച്ചാത്തി കണ്ടെടുത്തു. ചോദ്യം ചെയ്യലിനെതുടര്‍ന്ന് കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് എട്ടോടെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കുപറ്റിയ ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ്, എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, ഡോമിനിക് മാത്യു, ജയ്‌മോന്‍, എ എസ് ഐ ജെ ആര്‍ രാജു, എസ് സി പി ഒ അഖിലേഷ്, സി പി ഒ അവിനാഷ് വിനായകന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...