കൊടൈക്കനാലിൽ വെച്ച്  നഷ്ടമായ ഫോൺ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി തിരുവല്ല പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊടൈക്കനാലിൽ വെച്ച്  നഷ്ടമായ ഫോൺ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി കേരള പോലീസ്. തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ട ഫോൺ അരമണിക്കൂറിന് ഉള്ളിൽ കണ്ടെത്തി നൽകിയത് തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥരാണ്. വിനോദയാത്ര പോയ തിരുവനന്തപുരം സ്വദേശി വിമലിന്റെ മൊബൈൽ ഫോണാണ് ഇന്നലെ രാത്രി കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഫോണിനായി അന്വേഷണം തുടങ്ങിയ യുവാവ് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം (find my device) ഉപയോഗിച്ച് ഫോൺ ചങ്ങനാശ്ശേരി ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് ഫോൺ കണ്ടെത്താൻ പോലീസ് സഹായം തേടിയത്. വിനോദയാത്രയ്ക്ക് പിന്നാലെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ഫോണിന്റെ ലൊക്കേഷൻ യുവാവിന് ലഭിക്കുന്നത്. തൊട്ടടുത്ത പോലീസ് സ്റ്റേഷൻ എന്ന നിലയിലായിരുന്നു യുവാവ് തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്.

പുലർച്ചെയാണ് ഫോൺ കണ്ടെത്താൻ തിരുവല്ല പോലീസിന്റെ സഹായം തേടി യുവാവ് എത്തിയത്. ഫോണിൽ ചാർജ് നന്നേ കുറവാണെന്ന് മനസിലാക്കിയ തിരുവല്ല പോലീസ് സ്വന്തം സ്റ്റേഷൻ പരിധി അല്ലെങ്കിലും ചങ്ങനാശ്ശേരിക്ക് കുതിച്ചു. ലൊക്കേഷനിൽ നിന്ന് ഫോൺ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ കയ്യിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊടൈക്കനാലിൽ ഇതേ ദിവസം ടൂർ പോയിരുന്ന ഈ യുവാവ്അവിടെവെച്ച് കളഞ്ഞു കിട്ടിയ ഫോൺ ചങ്ങനാശ്ശേരിക്ക് കൊണ്ടുവരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...