തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തിരുവല്ല ഡി.വൈ.എസ്.പി. യുടെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പുഷ്പഗിരി ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. എബ്രഹാം വർഗീസ്, ഡോ. ടോമി ഫിലിപ്പ്, ഡോ. സജിത്ത് വർഗീസ്, ഡോ. ജ്യോതി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ വിജയകുമാർ വി.ക്യാമ്പിന് നേതൃത്വം നൽകി. കനത്ത വേനൽ ചൂടിൽ ഗതാഗത നിയന്ത്രണം ഉൾപ്പടെയുള്ള ജോലികൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകളെ പരിശോധിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പുഷ്പഗിരി സെനറ്റ് ഹാളിൽ വെച്ച് നടത്തിയ ക്യാമ്പിൽ അറുപതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി തിരുവല്ല പുഷ്പഗിരി ആശുപത്രി
RECENT NEWS
Advertisment