കരുണയില്ലാതെ ചെങ്ങന്നൂര്‍ നഗരസഭ ; കരുണ ഫെസ്റ്റ് 2020 ന് സ്റ്റേഡിയം നിഷേധിച്ചു ; സമരവുമായി സംഘാടകര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കരുണ ഫെസ്റ്റ് 2020 ന് ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.
കാരുണ്യ പ്രവർത്തനത്തിനും നിരാശ്രയർക്ക് താമസസ്ഥലം ഒരുക്കുന്നതിനുംവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ പെരുങ്കുളം പാടത്ത് ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചത്. എന്നാൽ കരുണയുടെ അപേക്ഷ നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്, ബിജെപി അംഗങ്ങൾ വോട്ടിട്ട് തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്.

നഗരസഭ ഓഫീസിനു മുന്നിൽ  രാവിലെ 8 മുതൽ ജനപ്രതിനിധികളുടെ നിരാഹാര സമരം ആരംഭിച്ചു. വൈകിട്ട് 5 ന് ബഥേൽ ജംഗ്ഷനിൽ കരുണയുടെ നേതൃത്വത്തിൽ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ നടക്കും. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ തീരുമാനത്തിൽ പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തകനായ ബാലു ശ്രീകുമാർ നഗരസഭാ ഓഫീസിനു മുന്നിൽ വ്യാഴാഴ്ച്ച നിരാഹാര സമരം നടത്തിയിരുന്നു. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ടി ഷൈലജ, കെ കെ രാധമ്മ, ജില്ലാ പഞ്ചായത്തംഗം ജെബിൻ പി വർഗ്ഗീസ്, സി ഐ ടി യു ഏരിയ പ്രസിഡന്റ്  എം കെ മനോജ്, വി വി അജയൻ, അഡ്വ.സുരേഷ് മത്തായി, ടി കെ സുരേഷ്, ഏ ജി ഷാനവാസ്, ജിനു ജോർജ്ജ്, പി എസ് അനിയൻ , ബി ബാബു എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...