തിരുവല്ല: ഇരുവെള്ളിപ്ര റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരം. അടിപാതയില്‍ 30 മീറ്റര്‍ നീളത്തില്‍ ബണ്ട് നിര്‍മിച്ചും ഇരുവശങ്ങളിലും ഓടകള്‍ നിര്‍മിച്ചും വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനാണ് ശ്രമം. ഇതിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മഴ പെയ്താല്‍ അടിപാതയില്‍ വെള്ളം നിറയും. പിന്നീട് ഇതുവഴിയുള്ള യാത്ര ദുരിതമാണ്. ഇരുവശവും താഴ്ന്നു കിടക്കുന്നതിനാല്‍ മണിമലയാറ്റില്‍ നിന്നും വെള്ളം കയറിയിരുന്നു. ബണ്ട് നിര്‍മിക്കുന്നതോടെ ഇതിനു ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്.
റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിനു പരിഹാര നിർദേശം
RECENT NEWS
Advertisment