യുവതിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; സിപിഎം നേതാവ് ഉള്‍പ്പടെ 12 പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവല്ലയില്‍ യുവതിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് ഉള്‍പ്പടെ 12 പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം. കേസില്‍ ഒന്നാം പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിപിഎം വനിതാ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സംഭവത്തില്‍ മുഴുവന്‍ പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നതിനായി ഈ മാസം 22 ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം പീഡിപ്പിച്ചെന്നും നഗ്നചിത്രം പുറത്തു വിടാതിരിക്കാന്‍ സജിമോനും കൂട്ടരും 2 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണു യുവതിയുടെ പരാതി. സിപിഎം വനിതാ നേതാവായ പരാതിക്കാരിയുടെ ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...