തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കരനെല്‍ക്കൃഷി ; കന്നിക്കൊയ്‌ത്ത്‌ നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ കരനെല്‍ക്കൃഷി വിളവെടുപ്പിന്‌ ഒരുങ്ങി. ഹരിത കേരള മിഷന്റെയും ദേവസ്വം ബോര്‍ഡിന്റെയും ദേവഹരിതം പദ്ധതി പ്രകാരം ക്ഷേത്ര അന്നദാനസമിതിയുടെ ആഭിമുഖ്യത്തിലാണ്  കൃഷിയിറക്കിയത്‌. കന്നിക്കൊയ്‌ത്തും ഔഷധത്തോട്ട നിര്‍മാണോദ്‌ഘാടനവും നാളെ നടക്കും. രാവിലെ പത്തിന്‌ വിളവെടുപ്പിന്റെ ഉദ്‌ഘാടനം ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍. വാസു നിര്‍വഹിക്കും.

ശ്രീവല്ലഭക്ഷേത്ര അന്നദാനസമിതി പ്രസിഡന്റ്‌ എന്‍. ശ്രീകുമാരപിള്ള അധ്യക്ഷത വഹിക്കും. ഔഷധത്തോട്ടത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ബോര്‍ഡ്‌ അംഗം എന്‍. വിജയകുമാര്‍ നിര്‍വഹിക്കും. ആദ്യം കൊയ്‌തെടുക്കുന്ന നെല്‍ക്കതിര്‍ ദേവസ്വം ബോര്‍ഡംഗം കെ.എസ്‌.രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്‌. തിരുമേനി, നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ക്ഷേത്ര നടയില്‍ സമര്‍പ്പിക്കും. ശാസ്‌താനടയ്‌ക്ക്‌ പിന്‍ഭാഗത്തെ അരയേക്കറിലാണ്‌ കൃഷി. വിളവെടുപ്പില്‍ ലഭിക്കുന്ന നെല്ല്‌ കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...