പത്തനംതിട്ട : തിരുവല്ല സബ്കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു. ഉത്തരാഖണ്ഡ് സ്വദേശിയായ ശ്വേത നാഗര്‍കോട്ടി 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. ഖാസിയാബാദ് ഐറ്റിഎസ് പാരമെഡിക്കല്‍ കോളജില്‍ നിന്ന് ബയോടെക്‌നോളജി ബിരുദദാരിയാണ്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറും മിനിസ്റ്ററി ഓഫ് കൊമേഴ്‌സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ പത്തനംതിട്ട കളക്ടറേറ്റിലെത്തി ശ്വേത നാഗര്‍കോട്ടി സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലംമാറുന്ന തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായരില്‍നിന്നും ശ്വേത നാഗര്‍കോട്ടി സബ് കളക്ടറായി ചുമതലയേറ്റു.
തിരുവല്ല സബ്കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു
RECENT NEWS
Advertisment