തിരുവല്ല സബ്കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല സബ്കളക്ടറായി ശ്വേത നാഗര്‍കോട്ടി ചുമതലയേറ്റു. ഉത്തരാഖണ്ഡ് സ്വദേശിയായ ശ്വേത നാഗര്‍കോട്ടി 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. ഖാസിയാബാദ് ഐറ്റിഎസ് പാരമെഡിക്കല്‍ കോളജില്‍ നിന്ന് ബയോടെക്‌നോളജി ബിരുദദാരിയാണ്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറും മിനിസ്റ്ററി ഓഫ് കൊമേഴ്‌സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ പത്തനംതിട്ട കളക്ടറേറ്റിലെത്തി ശ്വേത നാഗര്‍കോട്ടി സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലംമാറുന്ന തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായരില്‍നിന്നും ശ്വേത നാഗര്‍കോട്ടി സബ് കളക്ടറായി ചുമതലയേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...