കേരളത്തിലെ മരണപാതയായി തിരുവല്ലം ബൈപാസ്: കഴിഞ്ഞ വര്‍ഷം മാത്രം പൊലിഞ്ഞത് 11 ജീവനുകള്‍, ഈ വര്‍ഷം 3!

For full experience, Download our mobile application:
Get it on Google Play

തിരുവല്ലം : കഴിഞ്ഞ ദിവസം തിരുവല്ലം ബൈപ്പാസില്‍ റോഡ് മുറിച്ചുകടക്കവേ വീട്ടമ്മയെ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവും വീട്ടമ്മയും മരിച്ചിരുന്നു. ബൈക്ക് റേസിംഗാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ അമിത വേഗവും അശ്രദ്ധയായി റോഡ് മുറിച്ച് കടന്നതുമാണ് അപകട കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റ കണ്ടെത്തല്‍.

തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന മേഖലയാണ് തിരുവല്ലം-കോവളം ബൈപാസ്. കഴിഞ്ഞ വര്‍ഷം മാത്രം തിരുവല്ലത്ത് 11 പേരാണ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ചത്. യുവാക്കളുടെ ബൈക്ക് റേസിംഗും അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമെല്ലാം ഈ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 1823 വാഹനാപകടങ്ങള്‍. 165 പേര്‍ മരിച്ചു. ഇതില്‍ തിരുവല്ലം ബൈപ്പാസില്‍ മാത്രമുണ്ടായത് 65 വാഹനാപകടങ്ങളാണ്. 11 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും തിരുവല്ലം ബൈപാസ് മരണപാതയാകുകയാണ്. ഈ വര്‍ഷം മാത്രം തിരുവല്ലം ബൈപ്പാസില്‍ 6 വാഹനാപകടങ്ങളാണ് ഉണ്ടായത്. 3 പേര്‍ മരിക്കുകയും ചെയ്തു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ 200 മീറ്റര്‍ ലോറി വലിച്ചിഴച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് കഴിഞ്ഞ ദിവസം സൂപ്പര്‍ ബൈക്ക് ഇടിച്ച് വീട്ടമ്മയും ബൈക്ക് ഓടിച്ച യുവാവും മരിച്ചത്.

സര്‍വീസ് റോഡുകളില്‍ നിന്ന് തിരുവല്ലത്തെ ഹൈവേയിലേയ്ക്ക് വാഹനങ്ങളുടെ പ്രവാഹമാണ്. ഇതിനിടെയാണ് അവധി ദിനങ്ങളിലും മറ്റും യുവാക്കള്‍ മത്സരയോട്ടവും മരണപ്പാച്ചിലും നടത്തുന്നത്. തിരുവല്ലം, കോവളം, വിഴിഞ്ഞം ഭാഗങ്ങളാണ് യുവാക്കള്‍ മത്സരയോട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ മേഖലകളില്‍ ആവശ്യമായ പരിശോധനകളില്ലാത്തതും എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാത്തതുമാണ് മത്സരയോട്ടങ്ങള്‍ക്കും മരണപ്പാച്ചിലിനുമെല്ലാം വഴിയൊരുക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...