കഴിഞ്ഞ 20 വർഷമായി തിരുവല്ലയുടെ വികസനം പിന്നോട്ട് – അഡ്വ.വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഴിഞ്ഞ 20 വർഷം തിരുവല്ലയെ പിന്നോട്ട് നയിച്ച സ്ഥലം എം.എല്‍.എക്കും   10 വർഷമായി സംസ്ഥാനം ഭരിച്ച് മുടിച്ച ഇടതുപക്ഷ മുന്നണിയുടെ ദുർഭരണത്തിനും  വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നല്‍കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. യു.ഡി.എഫ് തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേത്രുത്വത്തിൽ പുതുയുഗ വികസന യാത്ര കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജേഷ് മലയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ലാലു തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിനു വി ഈപ്പൻ, യു.ഡി.എഫ് തിരുവല്ല മണ്ഡലം കൺവീനർ ലാൽ നന്ദാവനം, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം അനീർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സജി എം മാത്യൂ, ശോഭ വിനു, ബ്ലോക്ക് സെക്രട്ടറി ജേക്കമ്പ് കുര്യൻ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ ജി ജയദേവൻ, കൗൺസിലർമാരായ ലിൻഡ വഞ്ചിപ്പാലം, വിദ്യാ വിജയൻ, മുൻ കൗൺസിലർമാരായ റെജിനോൾഡ് വർഗീസ്, ബിജു കാഞ്ഞിരത്ത് മൂട്ടിൽ, കെ.പി കൊന്താലം, നാസർ എസ് മുഹമ്മദ്, ജെയിസൺ, ഐസക് കെ വി, റെജി മതിലുങ്കൽ, റെജി കണ്ണോത്ത്, ഗോഡ്ലി ശോശാമ്മ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...