തിരുവമ്പാടി ദേവസ്വം സെക്രട്ടറി മണ്ണത്ത് മാധവന്‍കുട്ടി നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രൊഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. തൃശൂരിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ആലുവ യു.സി കോളജില്‍നിന്നും ഗണിത വിഭാഗം വകുപ്പ് മേധാവിയായായാണ് വിരമിച്ചത്.

തൃശൂര്‍ പൂരത്തെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊപ്പം ജനകീയവല്‍ക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സന്ദര്‍ഭങ്ങളില്‍ തൃശൂര്‍ പൂരം തടസങ്ങള്‍ അഭിമുഖീകരിച്ചപ്പോഴെല്ലാം ഭരണ തലത്തിലും നിയമ തലത്തിലും ഇടപെട്ട് പൂരം നടത്തിപ്പ് സുഗമമാക്കുന്നതില്‍ മാധവന്‍കുട്ടിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.

തൃശൂര്‍ ‘സത്സംഗ്’ അടക്കം നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയാണ്. ഭാര്യ: പുല്ലാട്ട് രതീദേവി. മകള്‍: ശ്രീദേവി (ഭാരത് പെട്രോളിയം കോര്‍പറേഷന്‍, കൊച്ചി)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...