തിരുവനന്തപുരം: നെയ്യാറ്റിൻകര 58കാരനെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് നിറുത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തിരുവനന്തപുരം വെമ്പായം സ്വദേശി ദേവദാസിന്‍റെ ഇരുചക്ര വാഹനത്തെയാണ് ഇടിച്ച് തെറിപ്പിക്കുന്നത്. സംഭവത്തിന് ശേഷം ബൈക്ക് ഓടിക്കുന്നയാള്‍ തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും വാഹനം നിറുത്താതെ കടന്ന് കളഞ്ഞു. ഇടിയുടെ അഘാതത്തില്‍ തലയടിച്ച് വീണ ദേവദാസിനെ നെയ്യാറ്റിന്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രീയക്ക് ശേഷം ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ് ദേവദാസ്.
58കാരനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് നിറുത്താതെ പോയി; ദൃശ്യങ്ങൾ
RECENT NEWS
Advertisment



























