ചങ്ങനാശ്ശേരി: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03ന് എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും. തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























