തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. നിലപാടുകളില്‍ സിപിഎം വെള്ളം ചേര്‍ക്കുന്നു. എല്ലാ മേഖലയിലും സിപിഐയെ താഴ്ത്തിക്കെട്ടുന്നുവെന്നും വിമര്‍ശനം. കൃഷി വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇടതു സര്‍ക്കാരിനെപ്പോലെ അല്ല പലകാര്യങ്ങളിലെയും സിപിഎമ്മിന്റെ തീരുമാനങ്ങളെന്നും ഗവര്‍ണറുടെ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും വിമര്‍ശനം. സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ എന്നും ആരോപണം.

സമ്മേളനത്തില്‍ കൃഷിവകുപ്പിനും വിമര്‍ശനം ഉയര്‍ന്നു. ഹോര്‍ട്ടികോര്‍പ്പില്‍ പൊതു വിപണിയെക്കാള്‍ വിലയുണ്ടെന്നും പിന്നെങ്ങനെ സ്ഥാപനം രക്ഷപ്പെടുമെന്നും ചോദ്യം ഉയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍. സിപിഐയെ താഴ്ത്തിക്കെട്ടുന്നു. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സിപിഐ വകുപ്പുകളോടും അവഗണന. സിവില്‍ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നല്‍കുന്നില്ല. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന് യഥേഷ്ടം സഹായം നല്‍കുന്നു തുടങ്ങി വലിയ വിമര്‍ശനങ്ങളാണ് തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഉയര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...