തിരുവനന്തപുരത്ത് ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മത്സ്യ തൊഴിലാളിയായ ശാന്തിപുരം സ്വദേശി റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പ്രതി സനിലിനെ (32) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ശാന്തിപുരത്ത് റിച്ചാര്‍ഡിന്റെ വീട്ടിനു മുന്നില്‍ വച്ചായിരുന്നു സംഭവം. മകളുടെ കുഞ്ഞിനെ കണ്ട് വീട്ടിലേക്കെത്തിയ റിച്ചാര്‍ഡിനെ വീടിനു മുന്നില്‍ നിന്ന സനില്‍ ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെയും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.

ആദ്യം അടിപിടി നടന്നു. തുടര്‍ന്നായിരുന്നു സനില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് റിച്ചാര്‍ഡിനെ കുത്തിയത്. കുത്തേറ്റ് കുഴഞ്ഞു വീണ റിച്ചാര്‍ഡിനെ നാട്ടുകാരാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും റിച്ചാര്‍ഡ് മരിച്ചു. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല്ലപ്പെട്ട റിച്ചാര്‍ഡിന്റെ ഭാര്യയുടെ സഹോദരിയുടെ മകനാണ് പ്രതി സനില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; അന്വേഷണം ആവശ്യപ്പെട്ട് വിമത...

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ...

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...