തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ; വിമാനത്തിൽ അഞ്ച് എംപിമാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തിര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ.

തിരുവനന്തപുരത്തുനിന്നും 7.50 നാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ ഒരു മണിക്കൂർ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാൻഡിങ് നടന്നത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യാത്രക്കാർ സുരക്ഷിതരാണ്. സാങ്കേതിക തകരാറ് പരിഹരിച്ചില്ല. യാത്രക്കാരുമായി മറ്റൊരു വിമാനം ഡൽഹിയിലേക്ക് തിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...