തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൊബൈല്‍ ഫോണ്‍ കവർന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൊബൈല്‍ ഫോണ്‍ കവർന്ന അന്യ സംസ്ഥാന തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാറിൻ്റെ മെബൈല്‍ ഫോണാണ് അന്യ സംസ്ഥാന തൊഴിലാളി കവര്‍ന്നത്. മോഷണം നടത്തിയ വെസ്റ്റ് ബംഗാല്‍ സ്വദേശി സുബ്രാതോകൗറിനെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് വ്യായാമത്തിനിറങ്ങിയ സുരേഷിൻ്റെ മൊബൈല്‍ തേമ്പാമുട്ടം റെയില്‍വേ പ്ലാറ്റ് ഫോമിന് സമീപത്ത് വെച്ച് മോഷണം പോയത്. അഞ്ച് അംഗ സംഘമായെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് മൊബൈല്‍ കവര്‍ന്നത്. റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും മൊബൈല്‍ മോഷ്ടിച്ച അതിഥി തൊഴിലാളികള്‍ മൊബൈലുമായി ഒരുകിലോമീറ്റര്‍ മാറി ബാലരാമപുരം നെയ്യാറ്റിന്‍കര ബസ് സ്റ്റോപ്പിലെത്തി തമിഴ്നാട്ടിലേക്ക് ബസ് കയറുന്നതിനായി ഒളിച്ച് നില്‍ക്കുമ്പോഴാണ് പിടിയിലായത്.

മേഷണ വിവരം പോലീസ് സ്റ്റേഷനിലറിയിച്ചതോടെ പോലീസ് സംഘം വിവിധ പ്രദേശങ്ങളില്‍ പെട്രോളിംഗ് നടത്തുകയും നാട്ടുകാരുടെ സംഘം ബൈക്കുകളില്‍ പെട്രോളിംഗ് നടത്തിയുമാണ് പ്രതിയെ പിടികൂടാനായത്. റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ കയറുവാനെത്തിയിട്ട് മൊബൈല്‍ ലഭിച്ചതോടെ ട്രെയിനില്‍ യാത്രക്ക് തയ്യാറാവാതെ മോഷ്ടിച്ച മൊബൈലുമായി ബസില്‍ പോകുവാനാണ് ശ്രമിച്ചത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ചിലരുടെ സംശയമാണ് പ്രതിയെ എളുപ്പത്തിന് പിടികൂടുവാന്‍ സാധിച്ചത്. മോഷ്ടാവിനൊപ്പം വന്ന മറ്റുള്ളവര്‍ പ്രതികളല്ലെന്ന് കണ്ട് കൂടുതല്‍ ചോദ്യം ചെയ്ത് രേഖകള്‍ വാങ്ങി പോലീസ് വിട്ടയച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ; അടിയന്തര യോഗം വിളിച്ച് എംഎല്‍എ

0
കണ്ണൂര്‍: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി ; 3 പേര്‍ക്ക്...

0
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ്...

ഭക്തജന തിരക്ക് ; ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം

0
തൃശൂർ: ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം...