തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും ; ചെലവ് ഏഴ് കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്. നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1985 ലാണ് സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മിക്കുന്നത്. 16,000 പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നിട്ടുണ്ട്. ആവശ്യമുള്ള വൈദ്യുതി കഴിഞ്ഞാല്‍ കെഎസ്ഇബി വഴി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനാണ് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശമുള്ള പോലീസ് വകുപ്പിന്‍റെ തീരുമാനം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷെയ്ക് ഹസീനയെ കൈമാറണം ; നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം...

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു ; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

0
റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

സമരം ഇന്ന് 37-ാം ദിവസം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി...

അദാനിക്ക് ആശ്വാസം : ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി ; കേസ് അവസാനിപ്പിച്ച്...

0
വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ...