പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട്. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ  പറഞ്ഞു. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.

യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കണമെന്നും അൻവർ മാനസികമായ ഒരു തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. നിലവിലെ എല്ലാ വിവാദങ്ങളും കോൺഗ്രസിന് അനുകൂലമായി വരും. എല്ലാ സംഭവങ്ങൾക്കും ഒടുവിൽ പാർട്ടി ജയിക്കും. പാര്‍ട്ടിക്കുള്ളില്‍ എതുര്‍പ്പുകള്‍ ഉള്ളവര്‍ പുറത്തുപോയി കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരി അല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്ക് അകത്ത് പറഞ്ഞ് തീർക്കേണ്ടതാണ് പ്രശനങ്ങൾ. പാർട്ടിയില്‍ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി നിർണയം അടക്കം നടത്തിയിട്ടുള്ളത്. ആ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...