വർഗീയ ശക്തികൾക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പ് : വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർഗീയ ശക്തികൾക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സർക്കാരാണ് കേരളത്തിലുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു. ലേക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി.ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.

ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്‌പേയ്‌സ് ഉണ്ടാക്കുന്നത് സിപിഐഎമ്മാണെന്നും ബി.ജെ.പി സിപിഐഎം നേതാക്കൾ തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് കൺവീനർ തന്നെ ബി.ജെ.പി സ്ഥാനാർത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളായി മുഖ്യമന്ത്രി അധപതിച്ചുവെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി ചർച്ച നടക്കുമ്പോൾ പാർലമെന്റിൽ രാഹുൽഗാന്ധി വന്നിരുന്നുവെന്നും പൗരത്വം നിയമ ഭേദഗതിക്കെതിരെ സംസാരിക്കുകയും ചെയ്തുവെന്നും എന്നിട്ടും മുഖ്യമന്ത്രി രാഹുൽഗാന്ധി വന്നില്ല എന്ന് നുണ പറയുന്നുവെന്നുമാണ് വി.ഡി സതീശൻ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...