ജോസ് കെ.മാണിയുടെ രാഷ്ട്രീയഭാവി അടയുന്നു – പാര്‍ട്ടിയുടെ കടിഞ്ഞാന്‍ റോഷിയുടെ കയ്യില്‍

For full experience, Download our mobile application:
Get it on Google Play

കേരളാ കോണ്‍ഗ്രസിന്റെ അന്ത്യകൂദാശ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പാലാ : പാലാ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇത്തവണ കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടും. യു.ഡി.എഫിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കെ.എം.മാണിയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇപ്രാവശ്യം നടക്കുക. യു.ഡി.എഫിനു വേണ്ടി എന്‍.സി.പിയുടെ മാണി സി.കാപ്പന്‍ പോരിന് ഇറങ്ങുമ്പോള്‍ കെ.എം.മാണിയുടെ മകന് പാലായില്‍ നിന്ന് ഒളിച്ചോടുവാന്‍ കഴിയില്ല. നിലവിലുള്ള സാഹചര്യം യു.ഡി.എഫിനും മാണി.സി.കാപ്പനും വളരെ അനുകൂലമാണ്. തെരഞ്ഞെടുപ്പില്‍ കാപ്പനോട് പരാജയപ്പെട്ടാല്‍ ജോസ്.കെ.മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ വിലാസം നഷ്ടപ്പെടും. എല്‍.ഡി.എഫിന് അധികാരംകൂടി നഷ്ടപ്പെടുന്നതോടെ ജോസ് കെ.മാണി കറിവേപ്പിലപോലെയാകും. അതുകൊണ്ടുതന്നെ ജോസ് കെ.മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ അന്ത്യകൂദാശ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അണികളും പ്രവര്‍ത്തകരും കടുത്ത ആശങ്കയിലാണ്. മുതിര്‍ന്ന നേതാക്കളുടെ തീരുമാനം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നും യു.ഡി.എഫ് പ്രവേശനം അടച്ചത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുമെന്നും താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. റോഷി അഗസ്റ്റിന്റെ തീരുമാനമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. പിണറായി വിജയന്റെ ശൈലിയാണ് റോഷി നടപ്പിലാക്കുന്നതെന്നും ജോസ് കെ.മാണിയുടെ കയ്യില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാന്‍ നഷ്ടമായെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എല്‍.ഡി.എഫിന്റെ ഭാഗമായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ ഒരുക്കമല്ലെന്ന് പ്രവര്‍ത്തകര്‍ ജോസ്.കെ.മാണിയെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും വലിയൊരു ഒഴുക്ക്  കോണ്‍ഗ്രസിലേക്ക് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...