കല്ലുവെച്ച നുണ ; പ്രബന്ധം കോപ്പിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ; രതീഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ള കല്ലുവച്ച നുണയാണെന്നു രതീഷ് കാളിയാടൻ. താൻ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകനല്ലെന്ന് ഓപ്പൺ സ്കൂൾ സംവിധാനമായ സ്കോൾ കേരളയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പൊതു വിദ്യാഭ്യാസ പുനരുജ്ജീവന യജ്ഞത്തിലെ വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവെറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവൻ കോപ്പിയടിയാണെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. പ്രബന്ധത്തിന്റെ 60 ശതമാനത്തിന് മുകളിലും മറ്റെവിടെ നിന്നെങ്കിലും കോപ്പിയടിച്ചിട്ടുണ്ടെന്നും ഇതിനെ ലവൽ 3 കോപ്പിയടി ആയാണ് കണക്കാക്കുന്നഎന്നുമായിരുന്നു ആരോപണം.

ഇത് സംബന്ധിച്ച് കെ എസ്‍യു പരാതിയും നൽകിയിരുന്നു. എംജി സർവകലാശാല വിദ്യാർത്ഥിയായിരുന്നു രതീഷ്. അസം സർവകലാശാലയിലാണ് രതീഷ് ​ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. അവിടുത്തെ വിദ​ഗ്ധർ പരിശോധിച്ച ശേഷമാണ് പിഎച്ച്ഡി നൽകിയത് എന്നാണ് രതീഷ് പറയുന്നത്. എന്നാൽ രതീഷിന്റെ സുഹൃത്ത് ആർ.വി.രാജേഷ് മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണ് ഇത് എന്നാണ് ആരോപണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...