ഇത് സഹതാപ തരം​ഗം ; ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് – എം.സ്വരാജ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം.സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരം​ഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്.

ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സർക്കാരിനെതിരാണെന്നും സർക്കാർ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാൽ തെറ്റായ നി​ഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയിൽ എൽഡിഎഫഅ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതൽ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞുവെന്ന് പറയാൻ സാധിക്കില്ല – എം.സ്വരാജ് പറഞ്ഞു. മൂവായിരത്തോളം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായി ലഭിച്ചത്. മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...