ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം : സാബു എം ജേക്കബ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. എല്‍ഡിഎഫും യുഡിഎഫുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു.

‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. ആര്‍ക്ക് വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് തോന്നലുണ്ടായി. ആരെയും സഹായിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇഷ്ടമുണ്ടായിട്ടല്ല ജനം ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യുന്നത്. വേറെ ഓപ്ഷനില്ലാത്ത നിവൃത്തികേടുകൊണ്ടാണ്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ’. സാബു എം ജേക്കബ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...