ബിബി പി വർഗീസിന്റെ സ്മരണാർത്ഥം സഹപാഠികൾ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ അനുജ എസ് കുറുപ്പിന്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ 1999-2002 ബാച്ച് ബിഎ എക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന പരേതനായ ബിബി പി വർഗീസിന്റെ സ്മരണാർത്ഥം സഹപാഠികൾ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ അനുജ എസ് കുറുപ്പിന്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സാറാ തോമസ് അവാര്‍ഡ് സമ്മാനിച്ചു. സഹപാഠിയുടെ സ്മരണ നിലനിർത്തുന്നതിനായി സുഹൃത്തുക്കൾ നടത്തുന്ന ഈ യത്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു. വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി മാറുന്ന പ്രവർത്തനങ്ങളാണ് ഇതെന്ന് അവര്‍ പറഞ്ഞു.

കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎ ഇക്കണോമിക്സിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും മെമെന്റോയും ആണ് നല്‍കുന്നത്. ഇത്തവണ ഏറ്റവും ഉയർന്ന മാർക്ക് നേടിയത് അനുജ എസ് കുറുപ്പ് ആയിരുന്നു. റെജി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ രണ്ടാമത് ബിബി പി വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയി ജോർജ് കെ മുഖ്യപ്രഭാഷണം നടത്തി. ജെബി തോമസ് സ്വാഗതം ആശംസിച്ചു. ഡോ. സുരേഷ് മാത്യു കോശി, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. അനിത സജികുമാർ കൃതജ്ഞത അർപ്പിച്ചു. ബിബിയുടെ ബന്ധുക്കളും സഹപാഠികളും കോളേജിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...