ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം കെ.കെ ശൈലജയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വർഷത്തെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഓപ്പൺ സൊസൈറ്റി പുരസ്‌കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക്. സമൂഹത്തിലെ മാതൃകാപരവും അനിതരസാധാരണവുമായ പ്രവർത്തന മികവിന് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയിരിക്കുന്ന അന്തരാഷ്ട്ര പുരസ്‌കാരമാണ് ഇത്.

മന്ത്രിയെന്ന നിലയിൽ പൊതുജന ആരോഗ്യമേഖലയെ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിച്ച് നിരവധി ജീവനുകൾ രക്ഷിക്കാനായത് കെ.കെ ശൈലജയുടെ മികവാണെന്ന് സിഇയു പ്രസിഡന്റ് മൈക്കിൾ ഇഗ്‌നാഷീഫ് പറഞ്ഞു. കൂടുതൽ വനിതകൾക്ക് പൊതുസേവന രംഗത്തേക്ക് കടന്നു വരുന്നതിന് കെ.കെ.ശൈലജ മാതൃകയാണെന്നും സിഇയു പ്രസിഡന്റ് പറഞ്ഞു.

തത്ത്വചിന്തകൻ കാൾ പോപ്പർ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുമ്പ്  നേടിയിട്ടുള്ളത്. 2020ൽ നൊബേൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റിപ്രൈസ്. അത്തരമൊരംഗീകാരമാണ് കെ.കെ ശൈലജയിലൂടെ ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...