അണ്‍ ലോക്കില്‍ ആള്‍ക്കൂട്ടം ഉണ്ടാവാതെ നോക്കണം ; സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത് പുതിയ പ്രസരണത്തിന് വഴിവെയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യവകുപ്പിനെഴുതിയ കത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പു നല്‍കിയത്.

കൊവിഡ് അണ്‍ലോക്ക് ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന സമയമാണ് ഇത്. പലയിടത്തും വലിയ ആള്‍ക്കൂട്ടമുണ്ട്. ഈ സമയത്ത് വിട്ടുവീഴ്ച ചെയ്താല്‍ വലിയ ദുരന്തത്തിന് കാരണമാവും. അതുകൊണ്ട് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകരുത്. കൊവിഡ് വ്യാപനം തടയുന്ന തരത്തിലുളള പെരുമാറ്റം, പരിശോധ, ട്രാക്കിങ്, ചികില്‍സ, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധപതിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു.

ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ ലോക്ക് ഡൗണിനുശേഷം വലിയ ആള്‍ക്കൂട്ടം ദൃശ്യമായതിനെക്കുറിച്ച്‌ ഹൈക്കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു. നിയമലംഘകര്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി പരാമര്‍ശം വന്ന് അടുത്ത ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികള്‍ക്കും കത്തെഴുതിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...