തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ആചരിച്ചു. കാക്കനാട് മൗണ്ട് സെയ്ന്റ് തോമസില്‍ നടത്തിയ പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഹനങ്ങളും വേദനകളും വരുമ്പോള്‍ പരാജയഭീതിയോടെ പിന്മാറാതെ, കൂട്ടായ്മയുടെ പിന്‍ബലത്തില്‍ ധീരതയോടെ നേരിടാന്‍ സാധിക്കുന്നതാണു കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്ന് കര്‍ദിനാള്‍ പറഞ്ഞു. ആഘോഷമായ റാസകുര്‍ബാനയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു.

വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ.ജോണ്‍ കണ്ടത്തിന്‍കര വചനസന്ദേശം നല്‍കി. ഫാ.മൈക്കിള്‍ കാരിമറ്റത്തിന് മല്‍പാന്‍ പദവി നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ് ആദരിച്ചു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സഭാകാര്യാലയത്തിലെ വൈദികര്‍, വിവിധ രൂപതകളില്‍നിന്നെത്തിയ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയേഴ്‌സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സഭാചരിത്രപണ്ഡിതന്‍ ഫാ.പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.

ആരാധനക്രമ പണ്ഡിതനായ ഫാ.തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാര്‍ഡിന് ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പൊലീത്ത ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിനെ തിരഞ്ഞെടുത്തു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ ഫാ.വിന്‍സെന്റ് ചെറുവത്തൂര്‍, ഫാ.ജോജി കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...