കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച്‌ വിദ്യാര്‍ത്ഥി അശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച്‌ വിദ്യാര്‍ത്ഥി അശുപത്രിയില്‍. കുറ്ററ നെടുവേലിക്കുഴി അനില്‍കുമാര്‍ – ശുഭ ദമ്പതികളുടെ മകനും കുളക്കട ഗവ.എച്ച്‌.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആഷിക്ക് അനിലിനെയാണ് (14) കൊട്ടാരക്കര താലൂക്ക് അശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് വിദ്യാര്‍ത്ഥിയെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേത്തിച്ചത്. ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഡോകടറെ കണ്ട് ഫാര്‍മസിയില്‍ നിന്ന് ചുമയുടെ മരുന്നിനായി കുപ്പി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പുറത്ത് പോയി കൊണ്ടുവന്ന കുപ്പിയിലാണ് മരുന്ന് നല്‍കിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയക്ക് അസ്വസ്തത അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ കുളക്കട സാമുഹിക കേന്ദ്രത്തില്‍ വീണ്ടും എത്തിച്ചു. നല്‍കിയ മരുന്നും ഒപ്പം കൊണ്ടുപോയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. ഇതോടെ അശ്വാസമായതായി മാതാപിതാക്കള്‍ പറഞ്ഞു.

മരുന്ന് മാറി നല്‍കിയതാണെന്നും ലോഷന്റെ മണമായിരുന്നു അതിനെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ അനില്‍ കുമാര്‍ ആരോപിച്ചു. ഡി.എം.ഒ യ്ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരുന്ന് മാറി നല്‍കിയെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് അധികൃതര്‍. നിരവധിപ്പേര്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നതായും എന്നാല്‍, അവര്‍ ആരും പരാതിയുമായി വന്നിട്ടില്ലെന്നും മരുന്നിന്റെ സാബിളുകള്‍ പരിശോധനയ്ക്കച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച്‌ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...