ക്രൈസ്തവര്‍ക്കെതിരെ ആക്രമണം ; ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എം.പി. ലോക്സഭയില്‍ റൂള്‍ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീഷണി നേരിടുകയാണ്. അവരുടെ മതസ്ഥാപനങ്ങള്‍ ഇടയ്ക്കിടെ ആക്രമിക്കപ്പെടുന്നു. പള്ളികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നു. പല ഗ്രാമങ്ങളിലും സ്വയം പ്രഖ്യാപിത സംഘങ്ങള്‍ ക്രമസമാധാന നില തകര്‍ത്ത് പള്ളികള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ കത്തിക്കുക, ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകള്‍ ആക്രമിക്കുക തുടങ്ങി നിരവധി ആക്രമണങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നു.

സമീപ ദിവസങ്ങളില്‍ കേരളത്തിലെ കാസർഗോഡ് ജില്ലയില്‍ വിശുദ്ധ ബൈബിള്‍ കത്തിക്കുന്ന സംഭവം വരെയുണ്ടായി. ഇത്തരം സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ വര്‍ഗീയ ശക്തികള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തകര്‍ക്കുവാന്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളാണ്. ഇത് ക്രൈസ്തവരുടെ ഇടയില്‍ വലിയ ഭയപ്പാട് ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെട്ട്, ഉചിതമായ നടപടികള്‍ സ്വീകരിച്ച് ഇത്തരം വിഘടനവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമാധാനപൂര്‍വം ജീവിക്കാന്‍ ക്രൈസ്തവസമൂഹത്തിന് അവസരം ഉണ്ടാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...