തോമസ് ഐസക് വീണ്ടും പെരുമാറ്റ ചട്ട ലംഘനം നടത്തുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക് വീണ്ടും പെരുമാറ്റ  ചട്ട ലംഘനം നടത്തുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കിയിരുന്നതും തുടര്‍ന്ന് തോമസ് ഐസക്കിന് ഇലക്ഷന്‍ കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ മറ്റുതരത്തില്‍ കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തോമസ് ഐസക്ക് ഉപയോഗിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

“എന്നും കുടുംബശ്രീക്കൊപ്പം ” എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തി ഫോട്ടോയെടുത്ത് അത് ലഘുലേഖയായും പത്രങ്ങളിലൂടെയും പ്രചരിപ്പിക്കുകയാണ്. കുടുംബശ്രീ സര്‍ക്കാര്‍ സംവിധാനമാണെന്ന് അറിയാമായിട്ടും ഇപ്രകാരം ചെയ്യുന്നത് തികഞ്ഞ പെരുമാറ്റചട്ട ലംഘനമാണ്. “തോമസ് ഐസക്കിനെ വിജയിപ്പിക്കുക” എന്ന തലക്കെക്കെട്ടോടുകൂടി ഇറങ്ങുന്ന ലഘുലേഖകളില്‍ അച്ചടിച്ച കമ്മിറ്റിയുടെ പേരോ, പ്രസിദ്ധീകരിക്കുന്ന കോപ്പികളുടെ എണ്ണമോ കാണിച്ചിട്ടില്ല. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പലതരത്തിലും പെരുമാറ്റ ചട്ട ലംഘനം നടത്തി പിടിച്ചുനില്‍ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. ഇതിനെതിരായി രേഖകള്‍ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം...

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...

പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ആയിരക്കണക്കിന് വിദ്യാർഥികൾ

0
റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ...